2015, ഡിസംബർ 2, ബുധനാഴ്‌ച

രക്തപുഷ്പങ്ങൾ


മദ്ധേഷ്യയിലെ പൂക്കൾക്കെന്താ
ക്രോധത്തിൽ നിഴലിച്ച ചുവപ്പു നിറം!!!


വാനം പൊഴിക്കുന്ന മഴയ്ക്കോ
ക്ഷുബിധ മേഘത്തിൻ കാർവർണ്ണം


ഇടി മുഴക്കങ്ങൾ നിലച്ചിരിക്കുന്നു
ഭയത്താലവ നിശബ്ധതയണിയുന്നു


മിന്നലുകൾ ഇരുട്ടു പരത്തുന്നു
വെളിച്ചം വിശുവാനവ മറന്നിരിക്കുന്നു


മദ്ധേഷ്യയിലെ പൂക്കൾക്കെന്താ
ക്രോധത്തിൽ നിഴലിച്ച ചുവപ്പു നിറം!!!

2015, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

ഭ്രാന്ത്

ഭ്രാന്ത് വികാരമോ അതോ മിഥ്യയോ
യാഥാർത്ഥ്യങ്ങളെ ഒളിക്കാനുള്ള അടവു നയമോ

കേൾക്കേണ്ടത് ആരോട് പറയൂ മാലോകരേ
ഭ്രാന്തനോടു തന്നെയോ അല്ല കാണികളോടോ

ഭ്രാന്ത് പരിശ്രമ ഫലമോ അതോ കർമ്മഫലമോ
പരിഭ്രാന്തിയിൽ നിന്നുള്ള ഒളിച്ചോട്ട നാടകമോ

കേൾക്കേണ്ടത് ആരോട് പറയൂ ഭൂലോകരേ
ഭ്രാന്തനോടോ അല്ല ചികത്സിക്കും വൈദ്യനോടോ

ത്വരയോടെ തിരയുന്നു ഞാൻ ഇപ്പോൾ
അറിയുന്നു ഉത്തരം തേടുന്ന ഞാനേ ഭ്രാന്തൻ !!!

2015, ഓഗസ്റ്റ് 8, ശനിയാഴ്‌ച

വേനൽ

വേനൽ ചൂട് കടുക്കുന്ന വേളയിൽ
ദലമർമ്മരങ്ങൾ മീട്ടി ചോലകൾ

ഉഗ്രരൂപിയായ ആദിയെ തണുപ്പിക്കാൻ
മേഘപാളികൾ മറ നീക്കി വന്നു ചന്ദ്രൻ

ജന്മ ഭയത്താലൊ എന്തോ
സമദൂരം പാലിച്ചു ഹേമന്തവും ഗ്രീഷ്മവും

മൂഡുപടം മറ നീക്കി വരില്ലേ ഇവർ
തെല്ലു സാന്ത്വനം നല്കുവാൻ :::